പൂക്കളുടെ നാടയ ഗുണ്ടേൽപ്പെട്ട് ലേക്ക് ഒരു യാത്ര
ഞാൻ എടക്കരയിൽ നിന്നാണ് പോയത്, രാവിലെ 6 മണിക്ക് ഇറങ്ങണം, ആ സമയത്ത് നാടുകാണി ചുരം കേറുമ്പോൾ നല്ല കോടമഞ് കിട്ടും നിങ്ങൾക്ക്, നാടുകാണി ഹട്ടി ഒകെ കണ്ട് നേരെ ഗുഡലൂർ തോറപള്ളി അവിടെ വെച്ചു പ്രഭാത ഭക്ഷണം കഴിച്ചു നേരെ മുതുമല ഫോറെസ്റ്റിൽ കൂടെ വന്യ മൃഗങ്ങളെ ഒകെ കണ്ട് ബന്ധിപ്പൂർ ടൈഗർ റിസേർവ് ഏരിയയിൽ എത്തും, ഒരു കാരണവശാത്താലും വണ്ടി നിർത്തി ഫോട്ടോ വീഡിയോ എടുക്കരുത് അപകടം നിറഞ്ഞ ഏരിയ ആണ്, ആനകളും, കടുവയും, പുലി, കരടി, മാൻ എന്നിങ്ങനെ ഉള്ള മൃഗങ്ങൾ ഇഷ്ട്ടം പോലെ ഉള്ള കാട് ആണ്, അങ്ങനെ ഫോറെസ്റ്റ് അവസാനിക്കുന്ന ചെക് പോസ്റ്റ് കഴിഞ്ഞാൽ നമ്മൾ ഗുണ്ടേൽപ്പെട്ട് എത്തി തുടക്കം മുതൽ തന്നെ പൂ പാഠങ്ങൾ നിങ്ങൾക്ക് കാണാം, പല തരത്തിൽ വേർതിരിച്ചു ആണ് പൂക്കളുടെ കൃഷി, മതി ആവുകൊളം ആസ്വദിച്ചു കഴിഞ്ഞു നേരെ ഗോപാലസ്വാമി ഹിൽസ് പോവാം ഇപ്പോൾ കാണാൻ നല്ല ഭംഗി ആണ്, മെയിൻ റോഡിൽ നിന്നും ലെഫ്റ്റ് കേറി പോവുന്ന റോഡ് സൈഡിലും ഇഷ്ട്ടം പോലെ പൂ കൃഷി കാണാൻ പറ്റും, കൈയിൽ കുടയോ റൈൻ കോട്ട് കരുതുന്നത് നല്ലതാവും ബസ്സിൽ വേണം ഗോപാലസ്വാമി ഹിൽസ് കാണാൻ പോയി വരാൻ, നമ്മുടെ വണ്ടികൾ അവിടെ പാർക്ക് ചെയ്യാം, തിരിച്ചു വരുമ്പോൾ അവിടെ തന്നെ മലയാളികൾ നടത്തുന്ന ഹോട്ടൽ ഉണ്ട് ഉച്ച ഭക്ഷണം കഴിച്ചു നേരെ തിരിച്ചു നേരെ ഗുണ്ടേൽപ്പെട്ട് ടൌൺ ഏരിയയിൽ ലേക്ക് പോവുക മുത്തങ്ങ വഴി തിരിച്ചു വരാം, നമ്പിയർ കൊല്ലി വഴി നിങ്ങൾക്ക് ഗുഡലൂർ റോഡിൽ കേറുക ചെക് പോസ്റ്റ് കഴിഞ്ഞു ബിതർകാട് ന് ലെഫ്റ്റ് കേറി മുക്കാട്ടി വഴി നേരെ ദേവാലക്ക് അടിപൊളി റൂട്ട് ആണ് വൈകിട്ട് ഒരുപാട് നേരം വൈകിയാൽ ഇത് വഴി വരരുത് ആനകൾ ഭയങ്കര ശല്യം ആണ്, വരുന്ന വഴി മൊത്തം മൂന്നാർ പോയ ഒരു ഫീൽ കിട്ടും നിങ്ങൾക്ക്, തിരിച്ചു നാടുകാണി നല്ലൊരു ചായ കുടിച്ചു നാട്ടിലേക്ക് ‘