കൊളസ്ട്രോൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ആരോഗ്യ പ്രശ്നമാണ്
ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ പലപ്പോഴും ഇതിന് ലക്ഷണങ്ങൾ കാണിക്കാറില്ല. രക്തപരിശോധനയിലൂടെ കൊളസ്ട്രോൾ കണ്ടെത്താൻ സാധിക്കുമെങ്കിലും ചില ശാരീരിക ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കും. ഡ്യുപുയിട്രെൻസ് കോൺട്രാക്ചർ അത്തരത്തിലുള്ള ഒരു സൂചനയാണ്. ഇത് കൈവിരലുകളെ ബാധിക്കുകയും വിരലുകൾക്ക് വളവ് സംഭവിക്കുകയും ചെയ്യുന്നു. ഈ ലക്ഷണം നേരത്തെ തിരിച്ചറിയുന്നത് കൊളസ്ട്രോൾ സ്ക്രീനിംഗ് നടത്താനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെയുംകൊളസ്ട്രോൾ എന്നത് ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും അത്യാവശ്യമായ ഒരു കൊഴുപ്പ് പോലുള്ള വസ്തുവാണ്. ഇത് രക്തത്തിൽ കൂടുതലാകുമ്പോൾ അപകടകരമാവുകയും ചെയ്യും.കൊളസ്ട്രോളിനെ പ്രധാനമായി എൽഡിഎൽ (Low-Density Lipoprotein), എച്ച്ഡിഎൽ (High-Density Lipoprotein) എന്നിങ്ങനെ തരംതിരിക്കാം.ചീത്ത കൊളസ്‌ട്രോള്‍ എന്ന് അറിയപ്പെടുന്ന എൽഡിഎൽ ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടി രക്തക്കുഴലുകൾ കട്ടിയാക്കുകയും ചുരുക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ രക്തത്തിലെ അധിക കൊളസ്ട്രോളിനെ കരളിലേക്ക് കൊണ്ടുപോയി പുറന്തള്ളാൻ സഹായിക്കുന്നു. ഉയർന്ന എച്ച്ഡിഎൽ നില ഹൃദയാരോഗ്യത്തിന് നല്ലതാണ്.ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ സാധാരണയായി ലക്ഷണങ്ങൾ ഉണ്ടാക്കാത്തതിനാൽ പലരും അപകടം തിരിച്ചറിയാതെ പോകുന്നു.കൈവിരലുകളിൽ കാണുന്ന ഡ്യുപുയിട്രെൻസ് കോൺട്രാക്ചർ ഉയർന്ന കൊളസ്ട്രോളിന്റെ ഒരു സൂചനയാണ്. ഓപ്പൺ ആക്സസ് ഗവൺമെൻ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് പറയുന്നത്.കൈപ്പത്തിയിലെയും വിരലുകളിലെയും ടെൻഡണുകൾക്ക് കട്ടി കൂടുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഇതിന് കാരണം. ഇത് സാധാരണയായി മോതിരവിരലിനെയും ചെറുവിരലിനെയുമാണ് ബാധിക്കുന്നത്.ചുരുങ്ങുന്നതിലൂടെ വിരലുകൾ ഉള്ളിലേക്ക് വളയുകയും പൂർണ്ണമായി നിവർത്താൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത് വസ്തുക്കൾ പിടിക്കാനും കൈ കുലുക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നുഡ്യുപുയിട്രെൻസ് കോൺട്രാക്ചറും ഉയർന്ന കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ടെന്ന് മെഡിക്കൽ ഗവേഷണങ്ങൾ പറയുന്നു. ഇതിൻ്റെ കൃത്യമായ കാരണം പൂർണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, പുകവലി, അമിത മദ്യപാനം, പ്രമേഹം എന്നിവയുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നു. ഉയർന്ന കൊളസ്ട്രോൾ സാധാരണയായി ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ രക്തപരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്, എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ ഈ പരിശോധനയിൽ അറിയാൻ കഴിയും.ഡ്യുപുയിട്രെൻസ് കോൺട്രാക്ചർ ഒരു മുന്നറിയിപ്പായി കണക്കാക്കുന്നത് നേരത്തെയുള്ള കൊളസ്ട്രോൾ സ്ക്രീനിംഗിന് പ്രോത്സാഹനമാകും.ജനിതകപരമായ കാരണങ്ങളും ഹോർമോൺ വ്യതിയാനങ്ങളും കൊളസ്ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നു. ചില ആളുകൾക്ക് ജന്മനാ തന്നെ ലിപ്പോപ്രോട്ടീൻ (എ) എന്ന കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ആർത്തവവിരാമം അടുക്കുന്ന സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.ഉയർന്ന കൊളസ്ട്രോൾ ലക്ഷണങ്ങൾ ഉണ്ടാക്കാത്തതിനാൽ പതിവായുള്ള ആരോഗ്യ പരിശോധനകൾ അത്യാവശ്യമാണ്. ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തിയാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ആവശ്യമെങ്കിൽ മരുന്ന് കഴിക്കുകയും ചെയ്യാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് സങ്കീർണതകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, പൂരിത കൊഴുപ്പുകൾ കുറയ്ക്കുക, ഒലിവ് ഓയിൽ, നട്സ്, ഫാറ്റി ഫിഷ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പതിവായ വ്യായാമം എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക. ജീവിതശൈലി മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ കുറഞ്ഞില്ലെങ്കിൽ ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിച്ചേക്കാം. ഈ മരുന്നുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.ഹൃദയാഘാതത്തിന് 12 വർഷം മുൻപേ ശരീരം ചില സൂചനകൾ നൽകും. അവയിൽ പലതും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. അതിനാൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.