ആറ്റിങ്ങൽ മാമം സ്വദേശിയുടെ തട്ടിപ്പ് ;കാന്‍സര്‍ രോഗിയായും മാനസിക രോഗിയായും തകര്‍ത്തഭിനയിച്ചു; തട്ടിപ്പുപണംകൊണ്ട്് രണ്ട് വീടുവച്ചു

Spread the love

ആറ്റിങ്ങല്‍ മാമം സ്വദേശിയായ സംഗീത് ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ഡയറക്ടറേറ്റിലും നടത്തിയത് വമ്പന്‍ തട്ടിപ്പായിരുന്നു. …

ലോട്ടറി ക്ഷേമനിധി ബോര്‍ഡിലും ലോട്ടറി ഡയറക്ടറേറ്റിലും കുറേക്കാലം തകര്‍ത്തഭിനയിക്കുകയായിരുന്നു സംഗീത്.

ലോട്ടറി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടറുടെ കള്ളഒപ്പ് ചെക്കിൽ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ഇതു സംബന്ധിച്ച് അന്വേഷണം വന്നാൽ, പിടിക്കപ്പെടാതിരിക്കാനായി ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി.

ജീവനക്കാര്‍ക്കിടെയില്‍ സഹതാപം പിടിച്ചുപറ്റാന്‍ സംഗീത് കണ്ടെത്തിയ മാര്‍ഗമായിരുന്നു കാൻസർ രോഗിയായും മാനസിക ദൗർബല്യമുള്ളയാളായുമുള്ള അഭിനയം. ലോട്ടറി ക്ഷേമനിധി ബോർഡിലും ഡയറക്ടറേറ്റിലുമായി ഇയാൾ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു വിജിലന്‍സിന്റെ നിഗമനം. …

ക്ഷേമനിധി ബോർഡിൽ വിവിധ രീതിയിലായിരുന്നു തട്ടിപ്പ്. സ്ഥാനക്കയറ്റം ലഭിച്ചാൽ സ്ഥലംമാറ്റുമെന്നതിനാൽ അതു വേണ്ടെന്നു വച്ചു. ബോർഡിന്റെ അക്കൗണ്ട് ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്കു മാറ്റിയപ്പോൾ സ്വന്തം അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ മാറ്റി. ഇതിനു പുറമേ ഇയാളുടെ വീട് നിർമിക്കുന്ന കരാറുകാരന്റെ
അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ മാറ്റി. ഇതിനു പുറമേ ഇയാളുടെ വീട് നിർമിക്കുന്ന കരാറുകാരന്റെ

60 ലക്ഷം രൂപയും മാറ്റിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഫയലുകളിൽ തിരിമറി കാട്ടിയതിനാൽ ലോക്കൽ ഫണ്ട് ഓഡിറ്റിൽ പോലും ഇൗ തട്ടിപ്പു കണ്ടെത്താൻ കഴിഞ്ഞില്ല. …

പിന്നീട് വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലും തട്ടിപ്പ്

ബോധ്യപ്പെട്ടതോടെ മ്യൂസിയം പൊലീസിനും പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ സംശയം തോന്നിയതിനു പിന്നാലെ
സംഗീതിനെ ഡയറക്ടറേറ്റിലേക്കു മാറ്റി. അവിടെ 30 ചെക്കുകൾ മോഷ്ടിച്ചു. ഇതുപയോഗിച്ച് എത്ര തുക
പിൻവലിച്ചിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിൽ അടയ്ക്കേണ്ട പണത്തിലും തട്ടിപ്പു നടത്തിഎന്നാണ് അറിവ്.

Leave a Reply

Your email address will not be published. Required fields are marked *