സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ഇരുവരും ബെംഗളൂരുവിൽ നിന്ന് ഡൽഹിക്ക് മടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തര നടപടി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സോണിയയും രാഹുലും. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇറക്കിയത്.വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനമാണ് ഇന്ന് ബംഗളൂരുവിൽ നടന്നത്. സഖ്യത്തിന് ‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ (INDIA) എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.