ബിജു പ്രഭാകറിനെ ഗതാഗത വകുപ്പില്‍ നിന്ന് മാറ്റി, കെ വാസുകിക്ക് പകരം ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പദവികളില്‍ മാറ്റം. മന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയില്‍ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ലേബര്‍ കമ്മീഷണറായ കെ വാസുകിക്ക് തൊഴില്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി.സൗരഭ് ജയിന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയാവും. മൈനിങ്, ജിയോളജി, പ്ലാന്റേഷന്‍, കയര്‍, ഹാന്റ്‌ലൂം, കശുവണ്ടി വ്യവസായ വകുപ്പുകളുടെ സെക്രട്ടറിയായാണ് ബിജു പ്രഭാകറിനെ നിയമിച്ചത്. ഇദ്ദേഹത്തിന് റെയില്‍വെ, മെട്രോ, വ്യോമയാന വകുപ്പുകളുടെ അധിക ചുമതലയും കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വങ്ങളുടെ കമ്മീഷണര്‍ ചുമതലയും നല്‍കി. കെ വാസുകിക്ക് ഗതാഗത വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെ, ലോക കേരള സഭയുടെ ഡയറക്ടര്‍ പദവി കൂടി വഹിക്കും. അര്‍ജ്ജുന്‍ പാണ്ഡ്യനാണ് പുതിയ ലേബര്‍ കമ്മീഷണര്‍.