വിള കൂട്ടാന്‍ പുതിയ മാര്‍ഗങ്ങളുമായി കര്‍ഷകര്‍

Spread the love

കര്‍ഷകര്‍ തങ്ങളുടെ വിള വര്‍ധിപ്പിക്കുന്നതിന് വേണ്ടി പണ്ട് പണ്ടേ പലവിധത്തിലുള്ള മാര്‍ഗങ്ങളും പ്രയോഗിക്കാറുണ്ട്. പരമ്പരാഗത മാര്‍ഗങ്ങളാണ് നേരത്തെ പ്രയോഗിച്ചിരുന്നത് എങ്കില്‍ പിന്നീട് അത് ചുവടുമാറിയിട്ടുമുണ്ട്, രാസവളങ്ങളും മറ്റും പ്രയോഗത്തില്‍ വന്നു. എന്നാല്‍, മധ്യപ്രദേശിലെ കര്‍ഷകര്‍ വളരെ വിചിത്രമായ ഒരു മാര്‍ഗമാണ് ഇപ്പോള്‍ വിളകള്‍ കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്നതത്രെ. അത് എന്താണ് എന്നല്ലേ നാടന്‍ മദ്യം.വേനല്‍ച്ചൂടില്‍ വിളകളുടെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ നര്‍മ്മദാപുരത്തെ കര്‍ഷകരാണ് നാടന്‍ മദ്യം ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പയര്‍ വര്‍ഗങ്ങളില്‍ നാടന്‍ ചാരായം തളിക്കുന്നതിലൂടെ വിളവ് രണ്ടിരട്ടി വരെ വര്‍ധിക്കുമെന്നും കര്‍ഷകര്‍ അവകാശപ്പെടുന്നു. വിളകളുടെ അളവ് മാത്രമല്ല ഗുണവും വര്‍ധിപ്പിക്കാന്‍ ഈ നാടന്‍ മദ്യ പ്രയോഗത്തിലൂടെ സാധിക്കും എന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്.നാടന്‍ മദ്യം തളിക്കുന്നതിലൂടെ ഇരട്ടി വിളവാണ് തങ്ങള്‍ക്ക് ലഭിക്കുന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ പറയുന്നത് വിളകളില്‍ ഇത് ഉപയോഗിക്കുവാനും എളുപ്പമാണ് എന്നാണ്. മദ്യം വാങ്ങി ശേഷം അത് വെള്ളവുമായി മിക്‌സ് ചെയ്ത് സ്‌പ്രേ പമ്പ് ഉപയോഗിച്ച് വിളകളില്‍ തളിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഇങ്ങനെ മദ്യം തളിക്കുന്നത് കൊണ്ട് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. എന്നാല്‍, അതിന്റെ മണം സഹിക്കാനാവാതെ വന്നിട്ടുണ്ട് എന്നും കര്‍ഷകര്‍ പറയുന്നു. ഒരു ഏക്കര്‍ ഭൂമിക്ക് 500 ml മദ്യം മതിയത്രെ.വിളകള്‍ കൂടുന്നു എന്നതിനൊപ്പം തന്നെ സാമ്പത്തികമായി നോക്കുമ്പോഴും ഈ നാടന്‍ മദ്യത്തിന്റെ പ്രയോഗം വളരെ ലാഭകരമാണ് എന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേ സമയം നര്‍മ്മദാപുരത്തെ കര്‍ഷകര്‍ക്ക് പുറമേ ഇപ്പോള്‍ സമീപപ്രദേശങ്ങളിലെ കര്‍ഷകരും ഈ പുതിയ വിദ്യ പ്രയോഗിച്ച് തുടങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *