റഷ്യക്കെതിരെ റിക്രൂട്ട്മെന്റ്; യുക്രെയ്‌നെ പാഠം പഠിപ്പിക്കുമോ റഷ്യ?
റഷ്യൻ പൗരന്മാരെ യുക്രെയ്ൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച ഒരാളെ റഷ്യയിൽ വെച്ച് അറസ്റ്റ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള റഷ്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ഇപ്പോൾ ലോക വ്യാപകമായി ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, യുക്രെയ്ൻ ഭരണകൂടത്തിന്റെ “ഭീകര സ്വഭാവം” എന്ന റഷ്യൻ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ സംഭവം.സോച്ചി വിമാനത്താവളത്തിലെ അറസ്റ്റ്റിക്രൂട്ടിങ് കേസിൽ പ്രതിയായ, ഒരാളെയാണ് സോച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആഭ്യന്തര മന്ത്രാലയം തടഞ്ഞുവെച്ചത്. മന്ത്രാലയം വക്താവ് ഐറിന വോൾക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.പ്രതി, മൂന്ന് വ്യക്തികളെ മൂന്നാം രാജ്യങ്ങൾ വഴി യുക്രെയ്‌നിലേക്ക് പോകുന്നതിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. അവിടെ വെച്ച് അവർ ഒരു തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. അറസ്റ്റിന്റെ ദൃശ്യങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. റിക്രൂട്ടറെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണുള്ളത് വിഡിയോയിൽ ഉള്ളത്.തടവിലാക്കപ്പെട്ടവരിൽ ഒരാൾ ജോർജിയയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു എന്ന് വെളിപ്പെടുത്തി, മറ്റൊരാൾ “യുക്രെയ്‌ന് വേണ്ടി പോരാടാൻ” പദ്ധതിയിട്ടിരുന്നു എന്നും സമ്മതിച്ചു. പ്രധാന പ്രതി തീവ്രവാദ കുറ്റങ്ങൾ നേരിടുന്നുണ്ടെന്ന് വോൾക്ക് സ്ഥിരീകരിച്ചെങ്കിലും, കൂട്ടാളികളുടെ നിയമപരമായ നില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.റഷ്യയുടെ തീവ്രവാദ സംഘടന പട്ടികറഷ്യൻ ഫെഡറേഷൻ ഔദ്യോഗികമായി നിരവധി യുക്രെയ്‌ൻ സൈനിക, അർദ്ധസൈനിക യൂണിറ്റുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ പ്രധാനം:അസോവ് ബ്രിഗേഡ് (Azov Brigade): തീവ്രദേശീയവാദപരവും നവ-നാസി ബന്ധങ്ങളുമുള്ള ഒരു യൂണിറ്റാണ് ഇത്.റഷ്യൻ വളണ്ടിയർ കോർപ്സ് (RDK): യുക്രെയ്‌ന്റെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ HUR-ന് കീഴിൽ പോരാടുന്ന റഷ്യൻ പൗരന്മാർ ഉൾപ്പെടുന്ന സംഘടനയാണിത്.എന്നാൽ, ടുവാപ്‌സെയിൽ നിന്നുള്ള പ്രതി ഏത് പ്രത്യേക ഗ്രൂപ്പിനെയാണ് പ്രതിനിധീകരിച്ചതെന്ന് വോൾക്ക് വ്യക്തമാക്കിയിട്ടില്ല.യുക്രെയ്ൻ ഇന്റലിജൻസും വിദേശ ബന്ധങ്ങളുംയുക്രെയ്‌ന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ HUR ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും വിദേശ സായുധ ശൃംഖലകളുമായി സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയുമായി സൗഹൃദം പുലർത്തുന്ന ഗവൺമെന്റുകൾക്ക്, ശത്രുതയുള്ള വിഭാഗങ്ങൾക്ക് അട്ടിമറിയിലും ഡ്രോൺ യുദ്ധമുറകളിലും പരിശീലനം നൽകാൻ HUR ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.ഇത്തരം ബന്ധങ്ങൾ യുക്രെയ്ൻ ഭരണകൂടത്തിന്റെ “തീവ്രവാദ സ്വഭാവം” കൂടുതൽ പ്രകടമാക്കുന്നുവെന്നാണ് റഷ്യ അഭിപ്രായപ്പെടുന്നത്. റഷ്യൻ മണ്ണിൽ നടന്ന ഈ റിക്രൂട്ട്മെന്റ് ശ്രമം, എന്തായാലും റഷ്യ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളിൽ നിന്ന് വ്യക്തമാകുന്നത്. ഈ അറസ്റ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കുകയും, റഷ്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള യുക്രെയ്ൻ അധിനിവേശ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റഷ്യയുടെ ആശങ്കകൾക്ക് അടിവരയിടുകയും ചെയ്യുന്നു. റഷ്യ യുക്രെയ്‌ന്റെ ഇത്തരം നടപടികളോട് കടുത്ത രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.