മുഖ്യമന്ത്രിയുടെ ​ഗൾഫ് പര്യടനത്തിന് തുടക്കം

Spread the love

മുഖ്യമന്ത്രിയുടെ ​ഗൾഫ് പര്യടനത്തിന് തുടക്കം. എട്ടുവർഷത്തിന് ശേഷം ബഹ്റൈനിലെത്തിയ പിണറായി വിജയന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി, നാളെ വൈകീട്ട് ബഹ്റൈനിലെ മലയാളികളെ അഭിസംബോധന ചെയ്യും.ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബഹറൈനിലെ സന്ദർശനം കഴിഞ്ഞാൽ 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും എത്തും.ഒമാനിൽ 26 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി എത്തുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവലിൽ മുഖ്യ മന്ത്രി മുഖ്യ അതിഥി ആയിക്കും. മസ്‌കത്തിലെ അമിറാത്ത് പാർക്കിൽ ആണ് പരിപാടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രതിപക്ഷ സംഘടനകൾക്കുള്ള ആഹ്വാനമായി സന്ദർശനം മാറി. മുഖ്യമന്ത്രിയുടെ സന്ദർശത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങളുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടുള്ള ഒരുക്കമായി സന്ദർശനം മാറും. ചുരുക്കത്തിൽ പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ചൂട് അടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *