ഒരു വിഭാഗം മാധ്യമങ്ങളുടെ കോർപ്പറേറ്റ് – സംഘപരിവാർ രാഷ്ട്രീയം തിരുത്തണം : എ ഐ .ടി യു സി
തിരുവനന്തപുരം : സെപ്റ്റംബർ 22 വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തനിവാരണ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, കേരളത്തിന് പ്രത്യേക കേന്ദ്രസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എ ഐ ടി യു സി ജില്ലാ കൗൺസിൽ തമ്പാനൂർ ആർ എം എസ് ന് മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തത്തെ രാഷ്ട്രീയലക്കൊടെ ആണ് കേന്ദ്രസർക്കാർ കാണുന്നതെന്നും അത്തരം താല്പര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലുമാണ് ചില മാധ്യമങ്ങൾ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. സാധാരണ ജനങ്ങളുടെ ജീവിതത്തെ ഉയർത്തുവാനല്ല അവർ ശ്രെമിക്കുന്നതെന്നും കൂടാതെ സംസ്ഥാന സർക്കാർ ചെയ്യുന്ന പുനരധിവാസ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന തരത്തിലുമാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് സ സോളമൻ വെട്ടുകാട് അദ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി സ മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശങ്കരദാസ് അഭിവാദ്യങ്ങൾ അർപ്പിച്ചു, ഡി അരവിനന്ദാക്ഷൻ ധർണ്ണയ്ക്ക് നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ പിഎസ് നായിടു, മനോജ് ബി ഇടമന, പട്ടം ശശിധരൻ, പേട്ട രവീന്ദ്രൻ, പുഷ്പവല്ലി ടീച്ചർ , അഭിലാഷ് ആൽബർട്ട്, ആർ കുമാരൻ, വി ജയകുമാർ, ശിവകുമാർ, ഹട്സൺ ഫെർണാണ്ടസ്, ബി എസ് റെജി, മുജീബ് റെഹ്മാൻ, മൈക്കിൾ ബാസ്റ്റിൻ, കെ നിർമ്മലകുമാർ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി .