KSIE ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ എം.ഡി യെ പുറത്താക്കുക : എഐടിയുസി
**
തിരുവനന്തപുരം ; 15.10.2025 : തിരുവനന്തപുരം
KSIE യിൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ എം.ഡി ഡോ: ബി. ശ്രീകുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വഴുതക്കാട്ടുള്ള KSIE യുടെ ഹെഡ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.
സി.ഐ.റ്റി.യൂ യൂണിയൻ സെക്രട്ടറി സനൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. റ്റി. യു യൂണിയൻ സെക്രട്ടറി കെ.റ്റി. കെ ഹമീദ് സ്വാഗതവും എ.ഐ.റ്റി.യു.സി സെക്രട്ടറി വി.പി നിഷാഫ് നന്ദിയും പറഞ്ഞു.
എ.ഐ.റ്റി. യു. സി. ജില്ലാ ജോയിൻ്റ് സെക്രട്ടറി വട്ടിയൂർക്കാവ് ജയകുമാർ, സുനീർ ,വിഷ്ണു,അൻപഴകൻ, രാഗേഷ്, ശ്രീകുമാർ, ഫത്താഹ് , തുടങ്ങിയവർ പങ്കെടുത്തു.