ധർമ്മസ്ഥലയിലെ നിഗൂഢമായ കൂട്ടക്കുഴിമാടത്തിൽ ഒരു അന്വേഷണം
ബെംഗ്ലൂരു : ‘ധർമ്മസ്ഥലയിലെ നിഗൂഢമായ കൂട്ടക്കുഴിമാടത്തിൽ ഒരു അന്വേഷണം. കർണാടകയിലെ ബെൽത്തങ്ങടി താലൂക്കിലെ നേത്രാവതി നദിക്ക് സമീപമായുള്ള ഒരു ക്ഷേത്രനഗരമാണ് ധർമ്മസ്ഥയിലെ ശ്രീമജ്ജുനാഥ ക്ഷേത്രം. 800 വർഷം പഴക്കമുള്ള പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ധർമ്മസ്ഥല ശ്രീമജ്ഞു നാഥ ക്ഷേത്രം. അവിടെയാണ് നിരവധി പെൺകുട്ടികളുടെ ശരീരവും ബലാത്സംഗത്തിനിരക്കായി നിഗൂഢമായി കുഴിച്ച്മുടിയിരിക്കുന്നു. 17 കാരി സൗജന്യയെ തട്ടികൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൈയും കാലും കെട്ടിപൂട്ടി നദികരയിൽ ഉപോക്ഷിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വർഷങ്ങൾ കടന്നിട്ടും സൗജന്യയ്ക്കും കുടുംബത്തിനും ഇത് വരെ നീതി ലഭിച്ചിട്ടില്ല.

അപ്പോഴാണ് നീതി ലഭിക്കാതെ അലഞ്ഞു തിരിഞ്ഞു കൊല്ലപ്പെട്ട നിരവധി ആത്മാക്കൾക്ക് വെളിപ്പെടുത്തലുമായി മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരും ധർമ്മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നു. മലയാളികൾ അടക്കം ധർമ്മസ്ഥലത്തിൻ്റെ ക്രൂരമായ പ്രവർത്തങ്ങൾക്ക് ഇരയായ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസം കഴിയും തോറും ധർമ്മസ്ഥലക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മനുഷ്യസ്നേഹിയും സാമൂഹിക , സാംസ്കാരിക പ്രവർത്തനുമായ വീരേന്ദ്ര ഹെഗ്ഗഡെയാണ് ധർമ്മസ്ഥല ആശ്രമത്തിൻ്റെ തലവൻ, രാജ്യസഭാ സിറ്റ് അടക്കം നാമനിർദ്ദേശം ചെയ്യപ്പെട്ടിടുണ്ട്. വീരന്ദ്ര ഹെഗ്ഗഡെയ്ക്ക് നിരവധി അവാർഡുകളും പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട് വീരന്ദ്ര ഹെഗ്ഗ ഡെയ്ക്ക്. അങ്ങനെ ചരിത്രമുഖം ബഹുമതികളും ലഭിച്ച 800 വർഷം പഴക്കമുള്ള ധർമ്മസ്ഥലക്കെതിരെയാണ് ഗുരതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് എത്തിയ ശുചീകരണ തൊഴിലാളി ആരാണ് ചോദ്യവും മുന്നിൽ നിലനിൽക്കുന്നു.

1998നും 2014 നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത് പുറത്തുവന്നതോടെയാണ് ധർമ്മസ്ഥലയിലെ ദുരൂഹതകൾ പുറം ലോകം അറിയുന്നത്.ധർമ്മസ്ഥല സുബ്രമണ്യം റോഡിൽ പെൺകുട്ടിയെ പൂർണനഗ്നയാക്കി നാൽവർ സംഘം ഓടിച്ചതിന് ദൃക്സാക്ഷിയാണെന്ന് മലയാളി ഡ്രൈവർ ‘’ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തൽ നടത്തി.പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുളള പെൺകുട്ടിയുടെ ദേഹത്തുടനീളം രക്തക്കറയുണ്ടായിരുന്നു. പിന്നാലെ ഇൻഡിക കാറിലെത്തിയ നാലുപേർ തന്നെ ഭീഷണിപ്പെടുത്തി വാഹനമെടുത്ത് പോകാൻ പറഞ്ഞെന്നും ലോറി ഡ്രൈവർ പറയുന്നു.കന്നഡ, തുളു ഭാഷയിലാണ് അവർ സംസാരിച്ചത്.

2009-2010 കാലത്ത് നടന്ന സംഭവത്തിൽ അതേ പെൺകുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും ഡ്രൈവർ വെളിപ്പെടുത്തി.അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ തന്നെ കൊലപ്പെടുത്തുമെന്ന് പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ നിന്നെ കഷ്ണങ്ങളാക്കി മറ്റുള്ളവരെ പോലെ കുഴിച്ചിടുമെന്ന് സൂപ്പര്‍വൈസര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.

ചില മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് നേത്രാവദി നദിയുടെ തീരത്താണ്. മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കാനും വേഗത്തില്‍ അഴുകാനും വേണ്ടിയാണ് ഇത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. 2010ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിന് സമീപം 12നും 15നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായെന്ന് തൊഴിലാളി ആരോപിക്കുന്നു.ആ പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോമിലായിരുന്നു. പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടലിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. മറ്റൊരു ദിവസം 20 വയസുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും ശരീരം പത്രത്തില്‍ പൊതിഞ്ഞ് ഡീസല്‍ ഒഴിച്ച് കത്തിക്കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.പിന്നീട് 2014ല്‍ തന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൂപ്പര്‍വൈസര്‍മാരുമായി ബന്ധമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. അന്നേ ദിവസം താന്‍ അവിടെ നിന്നും ഓടിപ്പോയി പിന്നീട് വര്‍ഷങ്ങളോളം മറ്റിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുറ്റബോധമാണ് ഇപ്പോള്‍ തിരിച്ചെത്തി എല്ലാം തുറന്നുപറയാന്‍ കാരണമെന്നും തൊഴിലാളി വ്യക്തമാക്കി.മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഉചിതമായ രീതിയില്‍ ശവസംസ്‌കാരം നടത്തിയാല്‍ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കും. തന്റെ കുറ്റബോധവും ആത്മസംഘര്‍ഷവും കുറയും. മരിച്ചയാളുകള്‍ മാന്യമായ യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

തുടർ നടപടികൾ എന്തായി ചോദ്യവും ബാക്കി നിൽക്കുന്നു
ദക്ഷിണ കന്നഡയിലെ ധര്‍മ്മസ്ഥല എന്നിടത്ത് നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടബലാത്സംഗവും ശവസംസ്‌കാരവുമാണ് രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ്. വിഷയത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.എന്നാല്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയും തന്റെ മൊഴി ചോര്‍ത്തിയ പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. മൊഴി ചോര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
