വോളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്ടിച്ച ആൾ അറസ്റ്റിൽ
തിരുവനന്തപുരം: വോളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്ടിച്ച ആൾ അറസ്റ്റിൽ . കോലിക്കോട് പാളയംകെട്ട് ചരുവിള പുത്തൻ വീട്ടിൽ ജയൻ (40) നെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. ക്ഷേത്ര ജീവനക്കാർ പുലർച്ചെ ക്ഷേത്രത്തിയപ്പോൾ രണ്ട് കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയ അടിസ്ഥാനത്തിൽ സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ജയന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്നതിനാൽ മോഷ്ടാവിനെ പെട്ടന്ന് തിരിച്ചറിയാനായതായി ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ വേളാവൂർ പെട്രാൾ പമ്പിന് സമീപത്ത് നിന്നും പോലീസ് പിടികൂടിയത്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.