കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി

Spread the love

കോഴിക്കോട് കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര, ദീപ്തി രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.

കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന്, കോഴിക്കോട് അസി. എക്‌സൈസ് കമ്മീഷണറുടെ സ്ക്വാഡും ഫറോക്ക് എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം വലയിലായത്. രാമനാട്ടുകര എ വൈ വി എ റസ്റ്റ് എന്ന ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ വച്ചാണ് ഇവർ പിടിയിലായത്.

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തി കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റൂമെടുത്ത് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. വിൽപ്പനയിൽ സഹായിച്ച മലയാളികളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് കോഴിക്കോട് അസിസ്റ്റഡ് എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *