വെൽവിഷേഴ്സ് മീറ്റുമായി കോട്ടയം എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ്
കോട്ടയം : കോട്ടയം എ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസ് വെൽവിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഓൺലൈൻ ആയി ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടർമാരുടെ കൺസൾട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ, അനുബന്ധ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത ചടങ്ങിൽ എസ് ജി വാസൻ ഐ ഹോസ്പിറ്റൽസിൻ്റെ പ്രത്യേക ആനുകൂല്യങ്ങളുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
കോട്ടയം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വേൽഗൗതം, ചങ്ങനാശ്ശേരി ഇ.സി.എച്ച്.എസ് പോളിക്ലിനിക് ഓഫീസർ ഇൻ ചാർജ് ഹരി കുമാർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹെഡും കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ മുൻ ഡയറക്ടറുമായ ഡോ. റെജിറാം എസ്, കോട്ടയം സെന്ററിലേ ഗ്ലോക്കോമ & മെഡിക്കൽ റെറ്റിന സീനിയർ കൺസൾട്ടന്റ് ഡോ. ആഷാ ജെയിംസ്, വാസൻ ഐ കെയർ ഹോസ്പിറ്റൽസ് ഡയറക്ടർ സുന്ദരമുരുകേശൻ, ഓപ്പറേഷൻസ് & മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാനു പ്രതാപ് സിംഗ്, ബിസിനസ് ഡെവലപ്‌മെന്റ് റീജിയണൽ മാനേജർ ദീപക് നായർ, കോട്ടയം സെന്റർ ഹെഡ് മാത്യു തോമസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ രോഗികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.