പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി : ആദിവാസി കോളനിക്ക് സമീപം
തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്. വീടിന് പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ പുലി കൊന്നുതിന്നു .പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകൾക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശത്തും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നുതോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികൾക്കും ആദിവാസി കോളനികൾക്കും സമീപത്തായി പുലിയിറങ്ങിയതോടെ നാട്ടുകാരും ഭീതിയിലാണ്.