ക്ഷീര കർഷകർക്ക് പുതിയ പദ്ധതിയുമായി മിൽമ

Spread the love

തിരുവാന്തപുരം : ക്ഷീര കർഷകർക്ക് പുതിയ പദ്ധതിയുമായി മിൽമ . പലിശ രഹിത വായ്പ്പാ പദ്ധതിയുമായാണ് മിൽമ രംഗത്തെത്തിയിരിക്കുന്നത്. വിറ്റു വരവിലെ ഉത്പ്പന്ന വിഹിതം 25 ശതമാനം ആയി വർധിപ്പിച്ചു കൊണ്ടുള്ള പുത്തൻ പദ്ധതിയും മിൽമയുടെ പുതിയ ഭരണ സമിതി കൊണ്ട് വന്നിട്ടുണ്ട്. ജനുവരി 1 മുതൽ 150 രൂപ കാലിത്തീറ്റ സബ്സിഡി , പാലിന്റെ ഗുണനിലവാരം കർശനമാക്കിയും , ആണ് പുത്തൻ പദ്ധതികളുമായി മിൽമ നടപ്പിലാക്കാൻ പോകുന്നതെന്നും മിൽമ ഇപ്പോൾ നല്ല ലാഭം ഉണ്ടാക്കിയെന്നും ഇത് ഉപയോഗിച്ചു തന്നെ പരമാവധി ക്ഷീര കർഷകരെ സഹായിക്കുമെന്നും തിരുവനന്തപുരം മേഖല യൂണിയൻ പുതുതായി ചുമതലയേറ്റ ചെയർപേഴ്സൺ മണി വിശ്വനാഥ് , മിൽമ എം.ഡി ഡോക്ടർ മുരളി , ഭരണസമിതി അംഗങ്ങളായ വി.എസ് പത്മകുമാർ കെ.ആർ മോഹനൻ പിള്ള , മുണ്ടപ്പള്ളി തോമസ് , വാസുദേവൻ ഉണ്ണി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *