സംസ്ഥാന സർക്കാർ സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ : നെയ്യാറ്റിൻകര കെ.എസ്. ഇ.ബി ഓഫീസിൽ കോൺഗ്രസ് മാർച്ച് നടത്തി
സംസ്ഥാന സർക്കാറിന്റെ കെ .എസ്.ഇ.ബി ചാർജ് വർദ്ധനവിനെതിരെ നെയ്യാറ്റിൻകര കെ.എസ് .ഇ.ബി ഓഫീസിലേക്ക് നെയ്യാറ്റിൻകര നിയോജക മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് എ.ഐ.സി.സി മെമ്പർ നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന വിലക്കയറ്റമാണ് പിണറായി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടൻ പറഞ്ഞു. നമ്മുടെ കുടിവെള്ളത്തിനും വൈദ്യുതിക്കും വരെ പൊതു സമൂഹത്തിന് താങ്ങുവാൻ കഴിയാത്ത നിരക്കാണ് ജനങ്ങൾമേൽ പിണറായി വിജയൻ അടിച്ചേൽപ്പിക്കുന്നതെന്നും . ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര കെ.എസ്. ഇ.ബി ഓഫീസിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ശക്തമായ മാർച്ച് നടത്തിയെന്ന് നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.മാർച്ചിൽ കെ.പി.സി.സി മെമ്പർ അഡ്വ. അശോകൻ , നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിൾ , മറ്റു കൗൺസിലർമാർ , ഡി.സിസി ജനറൽ സെക്രട്ടറി വിനോൺസൺ, മാരയമുട്ടം സുരേഷ്, ആർ.ആർ.ഒ അരുൺ , തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.