കലോത്സവ വേദിയിൽ ലഹരിക്കെതിരെ നെയ്യാറ്റിൻകര സബ് ഡിവിഷൻ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും ബേധവൽക്കരണം
നെയ്യാറ്റിൻകര : കലോത്സവ വേദിയിൽ ലഹരിക്കെതിരെ നെയ്യാറ്റിൻകര സബ് ഡിവിഷൻ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണവും ബേധവൽക്കരണം. കലോത്സവവേദിയിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് ലഹരിക്കെതിരെ ബോധവൽക്കരണം നടത്തിയാണ് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി രംഗത്തെത്തിയിരിക്കുന്നത്. കേരള പോലീസിന്റെ ബാനറിൽ ലഹരി വേണ്ടെന്ന് പറയാനും ലഹരിക്കെതിരെ പോരാടാനും ഞാൻ തയ്യാറാണ് പറഞ്ഞു കൊണ്ടാണ് വിദ്യാർത്ഥികളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തുന്നത്. കലോത്സവേദി ഊഷ്മളമാക്കുന്ന പ്രവർത്തനമാണ് നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിൽ നിന്ന് ലഹരിക്കെതിരെ നടക്കുന്നത്. കലാവേദിയിൽ സന്ദർശനം നടത്തുന്ന 100 കണക്കിന് വിദ്യാർത്ഥികളാണ് ലഹരിക്കെതിരെ ബാനറിൽ ഒപ്പ് വെയ്ക്കുന്നു. നെയ്യാറ്റിൻകര സബ് ഡിവിഷനിൽ ഉണ്ടായ ഇത്തരം പ്രവർത്തനം പൊതുസമൂഹത്തിൽ മാതൃകയാകുന്നു.
ഐ മീഡിയക്കു വേണ്ടി റിപ്പോർട്ടർ രതീഷ് വടകര…