ആറ്റുകാൽ പൊങ്കാല നാളിൽ പൂട്ടിയിരുന്ന വീട്ടിൽ അതിക്രമിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ
നെയ്യാറ്റിൻകര : ആറ്റുകാൽ പൊങ്കാല നാളിൽ പൂട്ടിയിരുന്ന വീട്ടിൽ അതിക്രമിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പള്ളിച്ചൽ നെയ്യാറ്റിൻകര വെൺപകൽ വട്ടവള പുത്തൻ വീട്ടിൽ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ (42) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര കമുകിൻകോട് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. പൊങ്കാല ദിവസം വീട്ടിൽ ആരും ഇല്ലെന്ന് അറിഞ്ഞ് പ്രതി മോഷണം ശ്രമം നടത്തുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നും. മോഷണം നടത്താനുള്ള ശ്രമത്തിൽ വീട്ടു സാധനങ്ങൾക്കും മറ്റും നാശനഷ്ടപ്പെടുത്തിയ കുറ്റമാണ് പ്രതിയിൽ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതിയെ നെയ്യാറ്റിൻകര ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുമ്പാകെ ഹാജരാക്കി ജൂഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരുന്നു.
നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി പ്രവീൺ , സബ് ഇൻസ്പെക്ടർ ആശിഷ് എസ്.വി. ഗ്രേഡ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയുള്ളത്.