നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് ചെറുധാന്യങ്ങളുടെ ( MILLETS ) കൃഷി ആരംഭിച്ചു
നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് രാമേശ്വരം വാർഡിൽ കണ്ണൻങ്കുഴിയിൽ അഗസ്ത്യ ഓർഗാനിക് ഫാമിൽ കേരള ഡു നെട്ട്‌സ്സ് പ്രോഡക്റ്റ്സ്സ്ൻ്റ നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ ( MILLETS ) വിത്ത് നടീൽ കർമ്മം ബഹു: നെയ്യാറ്റിൻകര എംഎൽഎ. ശ്രീ. K. ആൻസലൻ അവർകൾ വിത്ത് വിതച്ച് ഉൽഘാടനം ചെയ്തു. ശ്രദ്ധേയമായ ഈ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് അഗസ്ത്യ ഓർഗാനിക് ഫാം സെക്രട്ടറിയും, കർഷകനും ആയ നെയ്യാറ്റിൻകര രാജകുമാർ, നെയ്യാറ്റിൻകര നഗര സഭാ കൃഷി ഓഫീസർ T. സജി, മുൻ നഗര സഭാ ചെയർ പേഴ്സൺ ശ്രീമതി. W.R. ഹീബ, ശ്രീ. നാരായണാ ബഹുജൻ വികസന സമിതി പ്രസിഡൻ്റ് ശ്രീ. പ്രൊഫ. ഗോപിനാഥ്, ശ്രീമതി. പ്രമീള, CVC സെക്രട്ടറി ശ്രീ. ചന്ദ്രശേഖർ, ജില്ലാ രൂപീകരണ സമിതി ടൗൺ പ്രസിഡൻ്റ് ശ്രീ. പാലകടവ് വേണു, കുന്നത്തുകാൽ രാജൻ. പി. നിസ്സിപ്രസ്സ് വിജയരാജൻ, രതീഷ് എന്നിവർ പങ്കെടുത്തു.