ഇഡിക്ക് അഞ്ചുവർഷത്തിൽ ശിക്ഷ ഉറപ്പാക്കാനായത് 4.6 ശതമാനം മാത്രം
ഇഡിക്ക് അഞ്ചുവർഷത്തിൽ ശിക്ഷ ഉറപ്പാക്കാനായത് 4.6 ശതമാനം മാത്രം. 2019 ജനുവരി ഒന്നുമുതൽ 2024 ഒക്ടോബർ 21വരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 911 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും 42 എണ്ണത്തില്‍ മാത്രമാണ് ശിക്ഷ ഉറപ്പിക്കാനായത്.
257 കേസുകളില്‍ മാത്രമാണ് വിചാരണ നടന്നത്. പത്തു വർഷത്തിനിടെ രാഷ്ട്രീയക്കാർക്കെതിരെ ഇഡി 193 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 98 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയായിരുന്നു.
193ൽ 138 കേസും (71 ശതമാനം) ബിജെപി രണ്ടാമതും അധികാരത്തിലെത്തിയ 2019നു ശേഷം രജിസ്റ്റർ ചെയ്തവയാണ്. ഇത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഇഡിക്ക് വെറും രണ്ട് പേരെ മാത്രമെ ശിക്ഷിക്കാനായുട്ടൊള്ളു. പാര്‍ലമെൻ്റില്‍ കേന്ദ്ര സര്‍ക്കാരില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.