വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ പാക് മാധ്യമപ്രവർത്തകൻ ഒലിച്ചു പോയി
ഇസ്ലാമാബാദ് : വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ പാക് മാധ്യമപ്രവർത്തകൻ ഒലിച്ചു പോയി. അലി മൂസ റാസയെന്ന മാധ്യമ പ്രവർത്തകനാണ് വിവരം. ശക്തമായ വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം ഇറങ്ങി നിന്ന് റിപ്പോർട്ട് ചെയ്യുന്നതിൻ്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപമാണ് സംഭവം. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്.മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പാകിസ്താനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു.