നെയ്യാറ്റിൻകരയിൽ 400 കിലോ പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് റേഞ്ച് പിടികൂടി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ 400 കിലോ പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് റേഞ്ച് പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷ് . എൽ. ആർ ന്റെ നേതൃത്വത്തിൽ ബാലാരാമപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നയിടെയാണ് പരശുവയ്ക്കൽ വില്ലേജിൽ ഇടിച്ചിക്കാപ്ലാമൂട് ലക്ഷംവീട് കോളനി നിവാസി ഷെഹിന (49) ന്റെ കൈയിൽ നിന്നും 30 കിലോ പാൻമാസല പിടികൂടുകയും . തുടർന്ന് പ്രതി ഷെഹിന ചോദ്യം ചെയ്തതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കാമൂല സ്വദേശി എ.എഫ് മൻസിലിൽ ഷാജിയുടെ വീട് പരിശോധിച്ചപ്പോഴാണ് 400 കിലോ പാൻമസാല കണ്ടെത്തുകയും ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി. ലോറൻസ് , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് . എസ്.എസ് , അഖിൽ . വി , ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.