ചെറിയകോണം പാലം ഉദ്ഘാടനം
നെയ്യാറ്റിൻകര : ആറാലുംമൂട് ചെറിയകോണം പാലം ഉദ്ഘാടനം കെ ആൻസലൻ എംഎൽഎ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ പഞ്ചായത്തും ബന്ധിക്കുന്ന പാലമാണ് ചെറിയകോണം പാലം. എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. യോഗത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം ചന്തു, ആറാലുംമൂട് ലോക്കൽ സെക്രട്ടറി സുജിത്ത്, ഷാനവാസ് , മുരളി , വാർഡ് മെമ്പർ പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.