വത്സല നഴ്സിംഗ് ഹോംഇനി വനിതാ സൗഹൃദ ആശുപത്രി
വത്സല നഴ്സിംഗ് ഹോംഇനി വനിതാ സൗഹൃദ ആശുപത്രി99% വനിതകൾ ജീവനക്കാരായുളള കേരളത്തിലെ ആദ്യ വനിതാ സൗഹൃദ ആശുപത്രിയായി വത്സല നഴ്സിംഗ് ഹോം.ലോക വനിതാദിനത്തോടനുബന്ധിച്ച് ഡോ.എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ സംഘടിപ്പിച്ച നാരി പുരസ്കാർ ചടങ്ങിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ, ക്ഷീര വകുപ്പു മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി വനിതാ സൗഹൃദാശുപത്രി ഫലകം നിംസ് മെഡിസിറ്റി എം.ഡി. ശ്രീ.എം.എസ് ഫൈസൽ ഖാന് കൈമാറി. മാതൃ – ശിശു പരിചരണത്തിൽ 53 വർഷത്തെ പാരമ്പര്യമുള്ള വത്സല നഴ്സിംസ് ഹോമിന്റെ വനിതാദിനത്തിലെ മാതൃകാപരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.കലാ ,സാമൂഹിക, സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചുവത്സല നഴ്സിംഗ് ഹോമിൽ എല്ലാവിധ ചികിത്സാ വിഭാഗങ്ങളും , വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സുസജ്ജമായ സജ്ജീകരണങ്ങളോടെ ഇനി മുതൽ ലഭ്യമാണെന്ന് തദവസരത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു.വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ.എം. ജയാഡാളി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി വി.രാധിക ടീച്ചർ,കൗൺസിലർ ശ്രീമതി. രാഖി രവികുമാർ, ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഡയറക്ടർ ശ്രീ. പൂവച്ചൽ സുധീർ, എഴുത്തുകാരി ശ്രീ. ജസീന്ത മോറിസ് , നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു , വത്സല നഴ്സിംഗ് ഹോം ജനറൽ മാനേജർ ശ്രീ. സോനു , നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. ചിഞ്ചു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.