തലസ്ഥാനത്ത് വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ആകാശ് ഭവനിൽ ശ്രീകണ്ഠനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ വീട്ടിൽ ബിനു എന്ന ‘തത്ത ബിനു’ (45)വിനെ ആണ് വിലപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വച്ച് ഇന്നലെ രാത്രി 8.30ന് ആണ് ആക്രമണം നടന്നത്.ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട ബിനുവിനെ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.