വാഗാ അട്ടാരി അതിർത്തിയിൽ  ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു

Spread the love

ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെ വാഗാ അട്ടാരി അതിർത്തിയിൽ നിർത്തി വെച്ചിരുന്ന ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു. 12 ദിവസത്തിന് ശേഷം ആരംഭിച്ച ചടങ്ങിൽ പാക് സൈന്യത്തിന് നൽകുന്ന ഹസ്തദാനം ഇന്ത്യ ഒഴിവാക്കി. ഇന്നുമുതൽ ചടങ്ങ് കാണുന്നതിനായി പൊതുജനങ്ങൾക്കും സന്ദർശനമുണ്ട്.

അതേസമയം ഇന്ത്യക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കരസേന മേധാവിക്ക് പാക്കിസ്ഥാൻ സ്ഥാനക്കയറ്റം നൽകി. ജനറൽ അസീം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകിയത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി.

രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക റാങ്ക് ആണ് ഫീൽഡ് മാർഷൽ പദവി..ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ  സായുധസേനയെ  വിജയകരമായി നയിച്ചതിനാണ് സ്ഥാനക്കയറ്റം എന്ന് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *