തൃശൂര്‍ ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

Spread the love

തൃശൂര്‍ ചാവക്കാട് ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66 മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളല്‍.

മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്താണ് 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളൽ വീണത്. ഇന്നലെ വൈകിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല.

സമാനരീതിയില്‍ ക‍ഴിഞ്ഞ ദിവസം മലപ്പുറം കൂരിയാടും കാസര്‍ഗോഡ് മാവുങ്കലിലും ദേശീയ പാതയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന വിചിത്ര വാദമാണ് എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അൻഷുൾ ശർമ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം, അടിത്തറയിൽ ഉണ്ടായ സമ്മർദ്ദമാണ് അപകടകാരണമെന്നും ഇതുമൂലം വയൽ വികസിച്ച് വിള്ളൽ ഉണ്ടായി മണ്ണ് തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും നിർമ്മാണത്തിൽ അശാസ്ത്രീയതകളില്ലെന്നും അൻഷുൾ ശർമ മാധ്യമങ്ങള‍ോട് പറഞ്ഞു.

കാസർഗോഡ് മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം സർവീസ് റോഡാണ് ഇടിഞ്ഞത്. ആറുവരിപ്പാത നിർമാണം നടന്നു കൊണ്ടിരിക്കുന്ന ചെങ്കള- നീലേശ്വരം റീച്ചിലാണ് സർവ്വീസ് റോഡ് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *