നെയ്യാറ്റിൻകര നഗരസഭയിൽ ജൻഡർ ബജറ്റ് അവതരിപ്പിച്ചു
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയിൽ 2022 – 23 നഗരസഭ ജൻഡർ ബജറ്റ് . അവതരിപ്പിച്ചു. 2023 – 24 ന്റെ 1107218579 രൂപ വരവും 1060780000 രൂപ ചെലവും 46438579 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 129 പദ്ധതികളാണ് കഴിഞ്ഞ വർഷം അവതിപ്പിച്ചിരുന്നത്. അതിൽ 90 പദ്ധതികൾ നടപ്പിലാക്കിയ ചാരിതാർഥ്യത്തിലാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. ചില പ്രോജക്ടുകൾ ദീർഘകാല പദ്ധതികളാണ്. അവതൻവർഷം തന്നെ പൂർത്തീകരിക്കും.ഡിസംബർ മാസത്തിൽ വിഴിഞ്ഞം മദർ പോർട്ട് ഉദ്ഘാടനം ചെയ്യുന്നതോടുകൂടി നെയ്യാറ്റിൻകര നഗരസഭ ടൂറിസം രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റാണിത് . ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസ്റ്റ് സർക്കൂട്ടിന് നഗരസഭ രൂപം നൽകും .
ലൈഫ് ഭവന പദ്ധതി പ്രകാരം 500 ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കാനുള്ള ആനുകൂല്യം നൽകും . നഗരസഭയ്ക്കു കീഴിൽ പുതിയ 6 ഹെൽത്ത് വെൽ നസ് സെന്ററുകൾ ഉടൻ ആരംഭിക്കും. നഗരസഭയിൽ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കും. തൊഴുക്കലിലെ നഗരസഭ കെട്ടിടത്തിൽ സ്വയം തൊഴിൽ കേന്ദ്രം ആരംഭിക്കും. പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം പൂർത്തീകരിക്കും. നെയ്യാറ്റിൻകര നഗരസഭ ഡിജിറ്റൽ നഗരസഭയായി ഉയർത്തും.വാർഡ് കേന്ദ്രങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റലൈസേഷൻ സംവിധാനത്തിന് രൂപം നൽകും . ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഓട്ടിസം പാർക്ക് നിർമ്മിക്കും. ഭിന്നശേഷി കുട്ടികൾക്ക് പകലിടം ഒരുക്കും. പട്ടണത്തിന്റെ ഭാവി വികസനത്തിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മൊബൈൽ സെപ്റ്റിക് ട്രീറ്റ്മെന്റ് യൂണിറ്റ് ആരംഭിക്കും.
കെ.എസ്. ഇ യുവുമായി സഹകരിച്ച് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സോളാർ പവർ സ്റ്റേഷനുകൾ സ്ഥാപിക്കും അഴിമതി രഹിത നഗരസഭയായും ജനസൗഹൃദ നഗരസഭയായും മാറ്റും . ക്രിമിറ്റോറിയും പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും.അങ്കണവാടികൾ സ്മാർട്ടാക്കും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും, ഇൻഡോർ സ്റ്റേഡിയം, ബഡ്സ് സ്കൂൾ , രണ്ട് പ്രോജക്ടുകൾ കേന്ദ്ര ഗവൺമെന്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നഗരസഭ സ്റ്റേഡിയത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കാനായി സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭ സാംസ്കാരികോത്സവം സംഘടിപ്പിക്കും.