ചോദ്യം ചോദിക്കും ആരെയും ഭയമില്ല : പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിൽ എന്താണ് ബന്ധം
ന്യൂഡൽഹി : മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ലോക്‌സഭാംഗത്വം നഷ്ടമായതിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി രാഹുല്‍ ഗാന്ധി. രാജ്യത്ത് ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുന്നു. അതിന്റെ ഉദാഹരണങ്ങള്‍ ഓരോ ദിവസവും നാം കാണുന്നുണ്ട്. ജനാധിപത്യത്തിന് വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മില്‍ എന്താണ് ബന്ധം. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്നായിരുന്നു തന്റെ ചോദ്യം. പാര്‍ലമെന്റിലും താന്‍ ഈ ചോദ്യം ചോദിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് പാര്‍ലമെന്റില്‍ തെളിവ് നല്‍കുകയും ചെയ്തു. ചോദ്യം ചോദിക്കുന്നത് ഞാന്‍ തുടരും. ആരെയും പേടിക്കുന്നില്ല. എന്നെ അയോഗന്യനാക്കി എന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. ഒബിസിയെ അപമാനിച്ചെന്ന ചോദ്യത്തിന്, ഇത് ഒബിസിയുടെ വിഷയമല്ല. അദാനിയുടെയും മോദിയുടെയും ബന്ധത്തിന്റെ വിഷയമാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. സത്യം പറയുക എന്നത് എന്റെ രക്തത്തിലുളളതാണ്. അയോഗ്യനാക്കിയാലും ആക്രമിച്ചാലും ജയിലില്‍ അടച്ചാലും സത്യം പറയുന്നത് തുടരും. വയനാട്ടിലെ ജനങ്ങളെ കുടുംബത്തെ പോലെയാണ് കാണുന്നത്. അവരോട് പറയാനുള്ളത് കത്തായി എഴുതാനാണ് തീരുമാനം. എന്റെ അടുത്ത പ്രസംഗത്തെ ഓര്‍ത്ത് മോദിയ്ക്ക് ഭയമാണ്. അദ്ദേഹത്തിന്റെ ഭയം ആ കണ്ണുകളില്‍ കാണാം. പ്രധാനമന്ത്രിയും അദാനിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.