കേരള നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു
തിരുവനന്തപുരം :കേരള നിയസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. KLIBF – ന്റെ രണ്ടാം പതിപ്പ് കുടുതൽ മികവോടെ സംഘടിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത് . പുസ്തകോത്സവത്തിന്റെ ഉദ്ഘാനം നവംബർ 2 -ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി നിർവഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ മന്ത്രിമാർ , പ്രതിപക്ഷ നേതാവ് , പ്രതിക്ഷ ഉപനേതാവ് എന്നിവർ പങ്കെടുക്കുന്നുണ്ട്. കുടാതെ കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള നിയമസഭാ അവാർഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി . വാസുദേവൻ നായർക്ക് ഉദ്ഘാടന ചടങ്ങിൽ വച്ച് നൽകുന്നതാണ്. അശോകൻ ചരുവിൽ, പ്രിയ കെ. നായർ , നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.പുസ്തകോത്സവത്തോടനുബന്ധിച്ച് 240-ഓളം പുസ്തക പ്രകാശനങ്ങൾ 30 – ഓളം ബുക്ക് ഡിസ്കഷനുകൾ , മന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ , ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുളള Meet the Author എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം , കൂടാതെ സ്പെഷ്യൽ ഇവന്റുകളായ സ്മൃതിസന്ധ്യ , KLIBF Talks , കവിയരങ്ങ് , കവിയും ജീവിതവും , KLIBF dialogues, അക്ഷരശ്ലോക സദസ്സ് എന്നിവ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലും കൂടാതെ മറ്റ് 3 സ്റ്റേജുകളിലുമായി സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്തു 160- ഓളം പ്രസാധകരിൽ നിന്നും ആകെ 255 സ്റ്റാളുകൾക്ക് ബുക്കിംഗ് ലഭിച്ചു.സന്ദർശക വിദ്യാർത്ഥികൾക്കായി നിയമസഭാ മ്യൂസിയം , അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം , നേപ്പിയർ മ്യൂസിയം , മൃഗശാല, താളിയോല മ്യൂസിയം എന്നിവ ഉൾപ്പെട്ട സൗജന്യ വിസിറ്റ് പാക്കേജ്, KSRTC ഡബിൾ ഡക്കർ ബസിൽ സിറ്റി റൈഡ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.