ഡൽഹി സാകേത് കോടതി വളപ്പിൽ വെടിവയ്പ്
ന്യൂഡൽഹി: ഡൽഹി സാകേത് കോടതി വളപ്പിൽ വെടിവയ്പ്. ആക്രമണത്തിൽ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.ഇന്ന് രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തിൽ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച അജ്ഞാതനാണ് വെടിയുതിർത്തത്. നാലു റൗണ്ട് വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.