ഭീകരാക്രമണ മുന്നറിയിപ്പ് : മുംബൈ നഗരത്തിൽ നിരോധനാജ്ഞ

Spread the love

മുംബൈ: ഭീകരാക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനുവരി 18 വരെ മുംബൈ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ക്രിസ്മസ്, പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് നിയന്ത്രണം. 20-ന് ഉത്തരവ് പ്രാബല്യത്തില്‍വന്നു. ഇതുപ്രകാരം പൊതുനിരത്തുകളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടുന്നത് നിരോധിച്ചു. ഉത്തരവ് ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ബോംബെ കത്തോലിക്കാ സഭയിലെ ഡോള്‍ഫി ഡിസൂസ അറിയിച്ചു. ഡ്രോണുകള്‍, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, പാരാ ഗ്ലൈഡറുകള്‍ തുടങ്ങിയവ ഭീകരര്‍ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണുകള്‍, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ മുതലായവയുടെ ഉപയോഗത്തിന് മുംബൈ െഡപ്യൂട്ടി പോലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണം.

Leave a Reply

Your email address will not be published. Required fields are marked *