അമ്മക്കൂടണഞ്ഞ് നവംബർ

Spread the love

തിരുവനന്തപുരം : നവം. 18ചെവ്വാഴ്ച തിരുവനന്തപുരം നഗരം നിദ്രയുടെ ആലസ്യത്തിൽ നിന്ന് കർമ്മനിരതയിലേക്ക് വ്യപ്തമായ രാവിലെ 10.53 മണി.പൊയ്തൊഴിയാൻ കൊതിച്ചു നിൽക്കുന്ന ചാറ്റൽ മഴ നനഞ്ഞ് അദൃശ്യമായ കരങ്ങളുടെ അകമ്പടിയിൽ അമ്മത്തൊട്ടിലിൻ്റെ ചുവന്ന ഒൻപത് പടി കെട്ടുകൾ ധൃതിയിൽ ചവിട്ടി കയറി പിടിപ്പുരമുറ്റത്തെത്തിയപ്പോൾ യന്ത്രതൊട്ടിലിൻ്റെ സെൻസർ ഉണർന്നു.വാതിൽ അവർക്കായി തുറന്നു. നെഞ്ചോട് ചേർത്ത് വച്ച് അവസാന ചുംബനവും നൽകി ആ വെറും അഞ്ച് ദിവസകാരിയെ ഒരമ്മയുടെ ഹൃദയം പോലെ വിശാലമായ വെളുത്ത കിടപ്പ വിരി വിരിച്ച അമ്മത്തൊട്ടിലിലേക്ക് മെല്ലെ വച്ചു.മുൻ വാതിൽ മെല്ല അടഞ്ഞു. മഴ കനക്കും മുമ്പേ ആ അദൃശ്യ കൈകൾ എവിടയ്ക്കോ മറഞ്ഞു. അങ്ങനെ ചെച്ചാഴ്ച രാവിലെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അതിഥി കൂടി സർക്കാരിൻ്റെ സംരക്ഷണാർത്ഥംഎത്തി. അമ്മ ത്തൊട്ടിൽ അതിഥിയുടെ വരവറിയിച്ചു കൊണ്ട് വീപ് ശബ്ദം മുഴക്കി.ഒപ്പം ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്സസ് മുറിയിൽ അലാറവും മൊണിട്ടറിൽ അതിഥിയുടെ ചിത്രവും തെളിഞ്ഞു.അഡോപ്ഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കം മാനേജർ സരിത. എസ്, ഹെഡ് നഴ്സ് അജതറാണിയും മറ്റമ്മമാരും ത്തൊട്ടിലിൽ ഓടിയെത്തി പെൺ കുരുത്തിനെ വാരിപുണർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമീക ശിശ്രുക്ഷകളും പരിശോധകളും നടത്തി. അഞ്ച് ദിവസകാരി പൂർണ്ണ ആരോഗ്യവതി.2.39 കിഗ്രാം ഭാരവുമുണ്ട് പെൺ കുരുത്തിന്. വസന്തവും വർഷവും മഞ്ഞു കാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർത്തുകൊണ്ട് കുരുന്നിനെ സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി തെല്ലു സങ്കോചമില്ലാതെ”നവംബർ ” എന്ന് പേരുമിട്ടു. ഒക്ടോബർ, നവംബർ മാസങ്ങളിലായി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മാത്രം 12 കുട്ടികളാണ് ലഭിച്ചത്. അതിൽ ആറ് പെൺകുട്ടികളും ആറ് പേർ ആൺകുട്ടികളും. ദത്ത് നൽകൽ പ്രക്രിയ ആരംഭിക്കേണ്ടതിനാൽ പുതിയ അതിഥിക്ക് അവകാശികൾ ആരെങ്കിലു മുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *