സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി സ്കൂളിലെ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും

Spread the love

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ക്ലാസുകളിലെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 26 വരെയാണ് നടക്കുക. ഹയർസെക്കൻഡറിയോടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് ആദ്യവാരം വരെ നീളും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാനമായി അഞ്ചാം തീയതി മുതൽ ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കുന്നതാണ്.70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണയ പ്രക്രിയയിൽ 18,000-ലധികം അധ്യാപകരാണ് പങ്കെടുക്കുക. അതേസമയം, ഹയർസെക്കൻഡറി പരീക്ഷയുടെ 80 മൂല്യനിർണയ ക്യാമ്പുകളിൽ 25,000 അധ്യാപകരും പങ്കെടുക്കുന്നതാണ്. പ്ലസ്ടു മൂല്യനിർണയം പൂർത്തിയാക്കിയാൽ പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ആകെ 8 മൂല്യനിർണയ ക്യാമ്പുകളിലായി 3,500 അധ്യാപകരുടെ സേവനമുണ്ടാകും. മൂല്യനിർണയ പ്രക്രിയകൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നതോടെ, മെയ് 20- നകം എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *