കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന താക്കീതുമായി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുതെന്ന താക്കീതുമായി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചാനല്‍ നല്‍കിയ ‘ഹൃദ്യം പദ്ധതി അട്ടിമറി’ വാര്‍ത്തക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിത്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും. ഇപ്പോഴത്തെ ഈ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വളരെ വളരെ മുമ്പേ സര്‍ക്കാര്‍ പദ്ധതിആരംഭിക്കുകയും തുടര്‍ന്നു പോരുകയും ചെയ്യുന്നതാണെന്ന് വീണ ഫേസ്ബുക്കില്‍ കുറിച്ചു.