നെയ്യാറ്റിൻകരയിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു

Spread the love

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. വഴുതൂരിൽ നിന്നും സബ് ജയിലിലേയ്ക്കു പോകുന്ന റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണികൾക്കായി കുഴിച്ച കുഴിയാണ് ശരിയായ മണ്ണിട്ട് മൂടാത്തതിനെ തുടർന്നാണ് കുഴി വലിയ ഗർത്ത രൂപത്തിലേക്ക് മാറിയത്. അതേസമയം വാട്ടർ അതോറിറ്റിയുടെ ഇത്തരം പ്രവർത്തനം മൂലം പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു അതുവഴിയുള്ള കാൽനട യാത്രക്കാരെ പോലും വളരെയും ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. സബ് ജയിൽ തൊട്ടടുത്തുള്ളതിനാൽ നിരവധി പോലീസ് വാഹനങ്ങളും പൊതുവാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണ് ഇപ്പോൾ ദുരവസ്ഥയിലേക്ക് മാറിയത്. അതുകൊണ്ട് തന്നെ ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *