ദേശീയപാതയിൽ ആറ്റിങ്ങലിൽ വാഹനാപകടം

Spread the love

ആറ്റിങ്ങൽ മിഷൻ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് നടന്ന വാഹനാപകടത്തിൽ നാലു വാഹനങ്ങൾ കൂട്ടിഇടിച്ചു. രണ്ടുപേർക്ക് പരിക്ക്. സിഎസ്ഐ ജംഗ്ഷനിൽ യൂട്ടേൺ തിരിയുന്നതിനായി കാത്തുകിടന്ന വാഗണർ കാറിന്റെ പുറകിൽ മറ്റൊരു വാഹനം നിർത്തിയിരിക്കുകയായിരുന്നു . ഈ സമയം അമിതമായ സ്പീഡിൽ വന്ന പാൽവാൻ പുറകിൽ കിടന്ന കാറിൽ ഇടിച്ചു . അതിനെ തുടർന്ന് രണ്ട് കാറുകളും മുന്നോട്ടു നീങ്ങി എതിർ ദിശയിൽ കൊല്ലം ഭാഗത്തേക്ക് പോയ ആഡംബര കാറിൽ ഇടിച്ചു . ഈ കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറു റോഡിലേക്ക് പതിച്ചു . പാൽ വാനിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റതായി അറിയുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *