രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നടത്തിപ്പിനു മുന്നോടിയായി പങ്കാളികളുമായി ചർച്ചകൾ സംഘടിപ്പിച്ച് കേന്ദ്രസർക്കാർ

Spread the love

രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നടത്തിപ്പിനു മുന്നോടിയായി പങ്കാളികളുമായി ചർച്ചകൾ സംഘടിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള നിരീക്ഷണ ഉപകരണങ്ങളായ സ്പൈ ഗ്ലാസുകൾ, ശരീരത്തിൽ ഘടിപ്പിക്കാവുന്ന ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം സംബന്ധിച്ച നിയമവശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്. കൂടാതെ, ഡിജിറ്റൽ ഇന്ത്യ ആക്ടിന്റെ കരടു പതിപ്പ് തയ്യാറാക്കുന്നതിന് പങ്കാളികളും ഓഹരി ഉടമകളുമായും രാജീവ് ചന്ദ്രശേഖർ തുടർന്നും ചർച്ചകൾ സംഘടിപ്പിക്കുന്നതാണ്.2000- ൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾക്ക് പകരമാണ് പുതിയ ഡിജിറ്റൽ ഇന്ത്യ ആക്ട് നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുപ്പുകൾ നടത്തുന്നത്. 2000- ലേത് കാലഹരണപ്പെട്ട നിയമങ്ങളാണ്. ഏപ്രിലിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പതിപ്പിൽ നിന്നും പൊതുജനാഭിപ്രായം തേടുന്നതാണ്. ജനങ്ങളുടെ അഭിപ്രായം മാനിച്ച ശേഷമാണ് കരട് പകർപ്പ് പാർലമെന്റിന്റെ അംഗീകാരത്തിന് വയ്ക്കുക. ജൂലൈയിൽ പാർലമെന്റിന്റെ അനുമതി ലഭിച്ചാലുടൻ തന്നെ ഈ വർഷം നിയമം പ്രാബല്യത്തിലാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *