കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായയുടെ ആക്രമണം; അഞ്ചു വയസുകാരിക്ക് കടിയേറ്റു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ചികിത്സയ്‌ക്കെത്തിയ അഞ്ചു വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ കഴുത്തിൽ കടിക്കുകയും മുഖത്ത് മാന്തുകയും ചെയ്തു. ആശുപത്രി പരിസരത്ത് തെരുവുനായ്ക്കൾ പെരുകിയതും അവയുടെ ശല്യം രൂക്ഷമായതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്.ഭക്ഷണം സുലഭമായി ലഭിക്കുന്നതിനാൽ ആശുപത്രിയുടെ വിവിധ ഭാഗങ്ങൾ നായ്ക്കൾ പൂർണ്ണമായും കയ്യടക്കിയിരിക്കുകയാണ്. അടിയന്തരമായി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം

