നൂറുൽ ഇസ്ലാം സർവകലാശാല ചാൻസിലർ ഡോ:എ.പി. മജീദ് ഖാൻ അനുസ്മരണം മുൻ മന്ത്രി എം.എം. ഹസ്സൻ ഉൽഘാനം ചെയ്യുന്നു.
പ്രസിദ്ധീകരണം:
ഡോ:എ.പി. മജീദ് ഖാനെ തലസ്ഥാനം
അനുസ്മരിച്ചു
തിരു: നൂറുൽ ഇസ്ലാം സർവകലാശാല ചാൻസിലർ ഡോ:എ.പി. മജീദ് ഖാനെ തിരുവനന്തപുരം പൗരാവലി അനുസ്മരിച്ചു. പ്രസ്ക്ലബ്ബ് ഹാളിൽ പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം മുൻ മന്ത്രി എം.എം. ഹസ്സൻ ഉൽഘാടനം ചെയ്തു. ഇ. എം. നജീബ് അദ്ധ്യക്ഷതവഹിച്ചു. ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ മതമൈത്രി ഗാനവും
ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസി അമാനി, ഏകലവ്യാശ്രമം അഡ്വ. അശ്വതി സുധ, ലൂഥറൻ ചർച്ച് ബിഷപ്പ് റവ: ഡോ: റോബിൻസൺ എന്നിവരുടെ സർവ്വമത പ്രാർത്ഥനയും നടന്നു. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സുരേഷ്,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാകുമാരി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ, ഡോ: എം. ആർ. തമ്പാൻ, സംവിധായകരായ ബാലു കിരിയത്ത്, ടി.എസ്.സുരേഷ് ബാബു, മാധ്യമപ്രവർത്തകൻ കലാപ്രേമി ബഷീർ,മണക്കാട് രാമചന്ദ്രൻ, അമ്പലത്തറ ചന്ദ്രബാബു, സംഗീതജ്ഞൻ ഡോ: വേണുഗോപാൽ,സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, വർക്കിംഗ് പ്രസിഡൻ്റ് എം.എച്ച്. സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

