റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്ര നടയിൽ സൈനിക ബാൻഡ് പ്രകടനം
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ന് (ജനുവരി 25) പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സൈനിക പൈപ്പ് ബാൻഡ് മേളം സംഘടിപ്പിച്ചു.
വന്ദേമാതരം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബാൻഡ് മേളം
അവതരിപ്പിച്ചത് പാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെൻ്റ് ആണ്.
വന്ദേമാതരം ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ബാൻഡ് മേളം സംഘടിപ്പിച്ചത് .
കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

