ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്. 3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു.………………………………ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്..മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്. ആട്. 2, എന്നീ ചിത്രങ്ങളിലൂട യാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായത്.ഇപ്പോൾ ആട്. 3 യുടെ മൂന്നാം ഭാഗം ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻസ്സിലേക്കു കടന്നിരിക്കുന്നു.ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീബാനറുകളിൽ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച്മിഥുൻ മാനുവൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴു ക്യാരക്ടർ പോസ്റ്ററുകളാണ് ജനുവരി ഇരുപത്തിയഞ്ച് ഞായറാഴ്ച്ച പുറത്തുവിട്ടിരിക്കുന്നത്.

Spread the love

രാവിലെ പതിനൊന്നുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാ
യിരുന്നു.
വിനായകൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു. സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ എന്നിവർ കടന്ന് ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയിലാണ് എത്തിച്ചേർന്നത്.
ആടിൻ്റെ രണ്ടു ഭാഗങ്ങളിലും കണ്ട രൂപവും ഭാവവുമല്ല ഈ കഥാപാത്രങ്ങൾക്ക്.
തികച്ചും വ്യത്യസ്ഥമാണ്.
ഈ രൂപമാറ്റത്തിനു പിന്നിലെ രഹസ്യമെന്താണ്?
അണിയറ പ്രവർത്തകർ ഇക്കുറി ചില രഹസ്യങ്ങൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു എന്നു വേണം കരുതാൻ.
ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻതാരനിരയുടെ അകമ്പടിയോടെ വൻമുതൽമുടക്കിലാണെത്തുന്നത്.
ഇനിയും നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവരുടെ ക്യാരക്ടർ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിർമ്മാതാവ് വിജയ് ബാബുവും, സംവിധായകൻ മിഥുൻ മാനുവൽ തോമസ്സും പറഞ്ഞു
. അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാലക്കാട് ജില്ലയിലെ മലമ്പുഴ,ചിറ്റൂർ, വാളയാർ, എന്നിവിടങ്ങളിലും, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ. എന്നി വിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ‘
സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്റ്റ്യും – ഡിസൈൻ-
സ്റ്റെഫി സേവ്യർ –
സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് .ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ‘
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.

.വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *