കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്
ന്യൂഡല്‍ഹി: ജാതി സെന്‍സസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ജാതി സെന്‍സസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് കത്തില്‍ പറയുന്നു. പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെന്‍സസ് അത്യാവശ്യമാണ്. സെന്‍സസ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും 2021ല്‍ നടക്കേണ്ട പൊതു സെന്‍സസും അടിയന്തരമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.