തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി കിരൺ ബാബു (26) ആണ് മരിച്ചത്.പുലർച്ച 4.30 മണിയോടെയാണ് സംഭവം.തിരുവനന്തപുരം മെഡിക്കൽ കോളജിൽ 3 ദിവസം ചികിത്സയിരിക്കെയാണ് യുവാവിന്റെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. അതേസമയംസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന നിരക്ക് ഉയരുന്നു.ആരോഗ്യ വിഭാഗത്തിൽ നിന്ന് അടിയന്തര ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.