മലയാറ്റൂർ ഇല്ലിത്തോട് പ്രദേശത്തെ കിണറ്റിൽ കുട്ടിയാന വീണു
എറണാകുളം : മലയാറ്റൂർ ഇല്ലിത്തോട് പ്രദേശത്തെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് രാവിലെയോടെയാണ് സംഭവം. കാട്ടാനക്കൂട്ടമായി എത്തിയ കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്. കിണറ്റിന്റെ തൊട്ടടുത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം കുട്ടിയാന കിണറ്റിൽ വീണ വിവരമറിഞ്ഞെത്തിയ നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് വനപാലകർ എത്തിയിട്ടുണ്ട്. പ്രദേശത്ത് നിലയുറിപ്പിച്ചിരിക്കുന്ന കാട്ടാനക്കൂട്ടംമാറിയാൽ മാത്രമേ കുട്ടിയാനയെ കിണറിനുള്ളിൽ നിന്ന് കരയിലെത്തിക്കാൻ കഴിയുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.