വയനാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു
വയനാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. വീടിന്റെ മേൽക്കൂര അടക്കം തെറിച്ചുപോയി. വയനാട് കൽപ്പറ്റ വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഇറക്കിയ സിലിണ്ടറാണ് ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കൽപ്പറ്റ ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി.