സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഇടുക്കിയില്‍ യുവാവിന് ദാരുണാന്ത്യം

Spread the love

പീരുമേട്: ഇടുക്കി ഏലപ്പാറയില്‍ നാലാം മൈല്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ചിന്നാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂര്‍ സ്വദേശി അഭിഷേക് എസ്. നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്‌സ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദയാത്രയ്ക്കായാണ് ഇവര്‍ ഇടുക്കിയിലെത്തിയത്. കുട്ടിക്കാനത്തെ റിസോര്‍ട്ടിലായിരുന്നു താമസം. കരിന്തരുവിയിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 10.15-ഓടെയാണ് അപകടമുണ്ടായത്.നാലാം മൈലിന് സമീപത്ത് വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, തുടര്‍ന്ന് അടുത്തുള്ള പുഴയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.അപകടത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അഞ്ച് പേര്‍ കാറിലുണ്ടായിരുന്നുവെന്നാണ് സൂചന. അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *