തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തീരപ്രദേശത്തെ 5 വാർഡുകളിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തീരപ്രദേശത്തെ 5 വാർഡുകളിൽ നടത്തിയ 20 നേത്രപരിശോധനാ ക്യാംപുകളിൽ നിന്ന് തൊരഞ്ഞെടുക്കപ്പെട്ട 1463 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. 892 പേർക്ക് വായനയ്ക്കുള്ള കണ്ണടകളും 571 പേർക്ക് പവർ ഉള്ള കണ്ണടകളുമാണ് നൽകിയത്.
ചീഫ് എയർപോർട്ട് ഓഫീസർ പി.കെ.അജു ഉദ്ഘാടനം ചെയ്തു.
വലിയതുറ കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. വെട്ടുകാട് കൗൺസിലർ കിൻസി ഇവിൻ, പൂന്തുറ കൗൺസിലർ ശ്രുതി മോൾ, അദാനി ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ, അദാനി ഫൗണ്ടേഷൻ സി എസ് ആർ മേധാവി സെബാസ്റ്റ്യൻ ബ്രിട്ടോ, കോഓർഡിനേറ്റർ മൊബിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.



