Tuesday, November 10, 2026
Latest:
LatestNEWS

ബീമാപള്ളി ഉറുസിന് നാളെ തുടക്കം: തലസ്ഥാന നഗരസഭാ പരിധിയിൽ നാളെ പ്രാദേശിക അവധി

Spread the love

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറുസ് മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറും. രാവിലെ 8-ന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഹൈസിയുടെ പ്രാർത്ഥനയോടെ ദർഗാശരീഫിൽനിന്ന് ആരംഭിക്കുന്ന പട്ടണപ്രദക്ഷിണത്തോടെയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്.പട്ടണപ്രദക്ഷിണം തിരികെ പള്ളിയിലെത്തിയ ശേഷം ചീഫ് ഇമാം അൽഹാഫിള് കമ്മാനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ പ്രത്യേക കൂട്ടപ്രാർത്ഥന നടക്കും. തുടർന്ന് പള്ളി മിനാറിലെ പ്രത്യേക കൊടിമരത്തിൽ ദുബായിൽനിന്നെത്തിച്ച ത്രിവർണ്ണ ഉറുസ് പതാക ജമാഅത്ത് പ്രസിഡന്റ് എം.എം. ഇഖ്ബാൽ ഉയർത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതൽ മതപ്രഭാഷണവും പ്രമുഖ മന്ത്രിമാർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.പട്ടണപ്രദക്ഷിണം തിരികെ പള്ളിയിലെത്തിയ ശേഷം ചീഫ് ഇമാം അൽഹാഫിള് കമ്മാനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ പ്രത്യേക കൂട്ടപ്രാർത്ഥന നടക്കും. തുടർന്ന് പള്ളി മിനാറിലെ പ്രത്യേക കൊടിമരത്തിൽ ദുബായിൽനിന്നെത്തിച്ച ത്രിവർണ്ണ ഉറുസ് പതാക ജമാഅത്ത് പ്രസിഡന്റ് എം.എം. ഇഖ്ബാൽ ഉയർത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതൽ മതപ്രഭാഷണവും പ്രമുഖ മന്ത്രിമാർ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ​ഉറുസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുജ്ഞ കെ.എസ് ഉത്തരവിറക്കി. എന്നാൽ മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ​തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് പള്ളി കോമ്പൗണ്ടിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബീമാപള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ജമാഅത്ത് ഭാരവാഹികളുമായി സുരക്ഷാ യോഗം ചേർന്നു. പള്ളി പരിസരത്ത് സുരക്ഷ ഉറപ്പാക്കാൻ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണത്തിനായി പ്രത്യേക സംവിധാനവും തുറന്നു. ​പൊലീസ് കൺട്രോൾ റൂം ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. പരിസര റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രത്യേക സർവീസുകൾ നടത്തും. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മെഡിക്കൽ സംഘം, ഫയർഫോഴ്‌സ് എന്നിവരുടെ സേവനവും പള്ളി പരിസരത്ത് ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *